വിനായകൻ, ഗീതു മോഹൻദാസ് (Photo:Facebook/@Vinayakan)
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘ടോക്സിക്’ സിനിമ റിലീസായതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകളാണ് ഉയരുന്നത്. ഇതിനിടയിൽ നടൻ വിനായകൻ പങ്കുവച്ച പോസ്റ്റ് ശ്രദ്ധേയമാകുന്നു. ഗീതു മോഹൻദാസിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ‘ഡബ്ല്യുസിസിയിൽ നിന്നുള്ള ദ് അൾട്ടിമേറ്റ് ഫിലിം മേക്കർ’ എന്നാണ് വിനായകൻ കുറിച്ചത്.
പോസ്റ്റിൽ മറ്റൊന്നും വിനായകൻ പരാമർശിച്ചിട്ടില്ല. താരം എന്താണ് ഉദ്ദേശിച്ചതെന്ന് ആരാധകർ ചോദിക്കുന്നുണ്ട്. ടോക്സിക് സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പ്രേക്ഷകർ പങ്കുവയ്ക്കുന്നതിനിടെ വിനായകന്റെ പോസ്റ്റും ചർച്ചയാകുകയാണ്.
അതേസമയം, ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘ടോക്സിക്’ തിയറ്ററിൽ പ്രദർശനം തുടരുകയാണ്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിലെ ആക്ഷനും സംഗീതവും മികച്ച നിലവാരം പുലർത്തുന്നു എന്നാണ് പ്രേക്ഷക പ്രതികരണം.
യഷിനെ നായകനാക്കി ഗീതു മോഹൻദാസ് ഒരുക്കിയ ‘ടോക്സിക്’ പാൻ ഇന്ത്യൻ റിലീസായാണ് എത്തിയത്. യഷിന് പുറമെ കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് എന്നിവരടങ്ങുന്ന വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സ്വാതന്ത്ര്യാനന്തര ഗോവയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
English Summary:
Toxic movie has sparked widespread discussions on social media following its release. Actor Vinayakan’s recent post, mentioning Geethu Mohandas as ‘the ultimate filmmaker from WCC,’ has garnered significant attention and fueled further speculation among fans about its intended meaning.
7rmhshc601rd4u1rlqhkve1umi-list 5hig466qm0lma5smqbvv2ej0fd mo-entertainment-common-malayalammovienews mo-entertainment-movie-geetu-mohandas f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-yash mo-entertainment-common-malayalammovie mo-entertainment-movie-vinayakan